Kodanchery

റോട്ടറി ക്ലബ്ബ് അംഗങ്ങൾ കോടഞ്ചേരി വെറ്റിനറി ഹോസ്പിറ്റൽ പരിസരം ശുദ്ധികരിച്ചു

കോടഞ്ചേരി : ഗാന്ധി ജയന്തിയോടനുബന്ധിച്ച് കോടഞ്ചേരി റോട്ടറി ക്ലബ്ബ് അംഗങ്ങൾ കോടഞ്ചേരി വെറ്റിനറി ഹോസ്പിറ്റൽ പരിസരം ശുദ്ധികരിച്ചു. ചുറ്റുമതിലും ഗേറ്റും പെയ്ൻറടിച്ച് നവീകരിക്കുകയും പൂച്ചട്ടികൾ വെച്ച് മനോഹരമാക്കുകയും ചെയ്തു. സേവന ദിനപരിപാടികൾ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ. വൽസരാജ് കെ.എം അദ്ധ്യക്ഷം വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി, സ്ഥിരം സമിതി അദ്ധ്യക്ഷ മിനി സണ്ണി, മെമ്പർ ശിവദാസൻ താഴേ പാലാട്ട്, പഞ്ചായത്ത് സെക്രട്ടറി നിഖിൽ പി.എൻ, റോട്ടറി സെക്രട്ടറി കേണൽ ഷാജു എൻ റ്റി, ട്രഷറർ അലക്സാണ്ടർ ഐ സി, പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ.സണ്ണി കുന്നേൽ, വെറ്റിനറി അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ ജോബി പോൾ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ നിതിനാ എം കെ, ബിജു പീറ്റർ, ശോഭന കെ ജി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button