Kodanchery

കത്തോലിക്ക കോൺഗ്രസ്‌ എസ്. എം.എ ബാധിത രായ കല്ലുരുട്ടിയിയിലെ മൂന്നു കുട്ടികൾക്ക് വേണ്ടി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

കോടഞ്ചേരി :-കത്തോലിക്ക കോൺഗ്രസിന്റെ കോടഞ്ചേരി യൂണിറ്റ് കല്ലുരുട്ടിയിലെ എസ് എം എ ബാധിതരായ മൂന്നു കുട്ടികളുടെ ഭീമമായ ചികിത്സാ ചെലവ് കണ്ടെത്തുവാനുള്ള ഉദ്യമത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

പാരിഷ് ഹാളിൽ നടന്ന ഈ ചലഞ്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോൺ ഒറവുങ്കര ആദ്യ ബിരിയാണി നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. 2500 ബിരിയാണി ആണ് ബുക്കിങ്ങിലൂടെ ഓർഡർ എടുത്തു വിതരണം ചെയ്തത്.കേരളം മുഴുവൻ 50 ദിവസം കൊണ്ട് 50 കോടി രൂപ സമാഹരിക്കാനുള്ള യത്നത്തിൽ കത്തോലിക്ക കോൺഗ്രസ്‌ പങ്കാളികളായി എന്നത് സംഘടനക്ക് വളരെ ഏറെ ചരിതാർഥ്യം നൽകുന്നുവെന്ന് പ്രസിഡന്റ്‌ ഷാജു കരിമഠത്തിൽ അഭിപ്രായപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ്‌ ഭാരവാഹികളായ ബിബിൻ കുന്നത്ത്, ഷില്ലി സെബാസ്റ്റ്യൻ കരേക്കുടിയിൽ, ജോസ് മലേകുന്നേൽ, തങ്കച്ചൻ ആയത്തുപാടത്ത്‌, ജോസഫ് നടുവിലെടത്ത്‌, ഷിജി അവന്നൂർ,ജെയിംസ് വെട്ടുകല്ലുമ്പുറത്ത്, ജോജോ പള്ളിക്കാമഠത്തിൽ, അനീഷ്‌ ചക്കാലയിൽ, ജസ്റ്റിൻ തറപ്പേൽ എന്നിവർ ഈ പരിപാടിക്ക് നേതൃത്വം നൽകി.

അസിസ്റ്റന്റ് വികാരിമാരായ ഫാ. ജെറാൾഡ് പല്ലാട്ട്, ഫാ. എബിൻ കുറൂർ മാതൃവേദി, കെ. സി. വൈ. എം പ്രവർത്തകരും സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളും ഇടവക കൈക്കാരൻ മാരും നല്ലവരായ ഇടവകക്കാരും ഇതിനായി പാക്കിങ്ങിനും വിതരണത്തിനും സഹായമായെത്തി. വിദേശത്തും സ്വദേശത്തുമുള്ള നല്ലവരായ ഒരുപാട് കോടഞ്ചേരിക്കാർ ഇതിനായി ബിരിയാണി അരി സ്പോൺസർ ചെയ്തു തന്നു.

കോടഞ്ചേരിയിലെ നാട്ടുകാരുടെയും വലിയകൊല്ലി ഇടവക വികാരി ഫാ. ജിയോ പുതുശേരി പുത്തൻപുര എ കെ സി സി യൂണിറ്റ് പ്രസിഡന്റ്‌ റെജി ചിറയിലും ഈ ചലഞ്ച് വിജയിപ്പിക്കാൻ വേണ്ട സപ്പോർട്ട് ചെയ്തു തന്നു.കോടഞ്ചേരിയിലെ കെ. എസ് കാറ്ററിംഗ് ഉടമ സണ്ണി മലേക്കുന്നേലിന്റെ നേതൃത്വത്തിൽ പ്രതിഫലം എടുക്കാതെയാണ് ഇത്രയും ബിരിയാണി ഉണ്ടാക്കി നൽകിയത്.

Related Articles

Leave a Reply

Back to top button