Kodiyathur

കൊടിയത്തൂരിൽ കംഫർട്ട് സ്റ്റേഷൻ അനുവദിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി

കൊടിയത്തൂർ: കൊടിയത്തൂർ അങ്ങാടിയിൽ കംഫർട്ട് സ്റ്റേഷൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റിന്റെ വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ബാങ്കുകൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തത് കടുത്തപ്രയാസമുണ്ടാക്കുന്നുവെന്ന് സമിതി ചൂണ്ടിക്കാട്ടി. വാർഷിക ജനറൽബോഡി യോഗം ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻറ്‌് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് ഷംലൂലത്ത്, ഏകോപനസമിതി മണ്ഡലം പ്രസിഡന്റ് പി പ്രേമൻ, മുക്കം എസ്.ഐ ജിതേഷ്, വാർഡംഗം ടി.കെ അബൂബക്കർ, ജോസഫ്, എ.പി മുരളീധരൻ, അബ്ദുസമദ് കണ്ണാട്ടിൽ, യൂണിറ്റ് സെക്രട്ടറി ടി.കെ അനീഫ, സി.പി മുഹമ്മദ്, ബെന്നി തോട്ടുമുക്കം, ഇ.എൻ യൂസഫ്, അലി അക്ബർ മുക്കം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button