കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ ലൈബ്രറി നവീകരണ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് സ്കൗട്ട്സ് & ഗൈഡ്സ്

കോടഞ്ചേരി: സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറി നവീകരണ പദ്ധതിയ്ക്ക് നേതൃത്വം നൽകി സ്കൗട്ട്സ് & ഗൈഡ്സ്. ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് നൽകിക്കൊണ്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്ന അശോകൻ ലൈബ്രറിയുടെ ഉത്തരവാദിത്വം നിർവ്വഹിക്കുന്ന മലയാളം അദ്ധ്യാപിക ലിൻജു തെരേസ വിൽസന് പുസ്തകങ്ങൾ കൈമാറിക്കൊണ്ട് സ്കൂൾ ലൈബ്രറി നവീകരണ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് മാത്യു ചെമ്പോട്ടിക്കൽ, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷിജോ സ്കറിയ, സ്റ്റാഫ് സെക്രട്ടറി സജി ജെ കരോട്ട്, സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് തുടങ്ങിയവർ സംസാരിച്ചു. സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളായ എമിൽ വി റോയി, ലിയ മരിയ ബിജു എൻ.ജെ, എൽദോ ജോൺസൺ, ആൻ മരിയ ബിജു, അയന മനോജ്, അലൻ ജോർജ് ലിൻസ്, ജ്യോതി കൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







