Mukkam

വായന ദിനാചരണത്തിൽ ആദരവുമായി മുസ്ലിം ലീഗ്

മുക്കം: വായനാ ദിനാചരണത്തോടനുബന്ധിച്ച് 30 വർഷത്തിലധികമായി പുസ്തകങ്ങളുമായി സഹവസിച്ച് ഉപജീവനം നയിക്കുന്ന കുമാരനെല്ലൂർ സ്വദേശി അബ്ദുറഷീദ് കമ്പളതാഴത്തിനെ കുമാരനെല്ലൂർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. കോഴിക്കോട് ടൗണിനും സമീപ പ്രദേശങ്ങളിലുമായി പുസ്തകങ്ങൾ നടന്ന് വില്പന ചെയ്യുന്ന അബ്ദുറഷീദ് ഇപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും മേഖലയിൽ കർമ്മനിരതനാണ്.

പ്രസിഡന്റ്‌ അസീസ് ഒളകരയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് യൂത്ത് ലീഗ് പഞ്ചായത് സെക്രട്ടറി അഷ്‌റഫ്‌ അലി കെ.എം ഉത്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം സെക്രട്ടറി അലിവാഹിദ് ടി മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കെ, യൂസുഫ് ചോലക്കൽ, ബീരാൻ കുട്ടി പി.കെ, നവാസ് പുത്തലത്ത്, വാർഡ് സെക്രട്ടറി അംജിദ് ഖാൻ യു കെ, മമ്മുപോക്കർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button