Koodaranji

കൂടരഞ്ഞിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ കൂമ്പാറ എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ മുഖ്യാതിഥിയായി. മെഡിക്കൽ ഓഫീസർ ഡോ.സലി പി.കെ, എച്ച്.എം.സി അംഗം നോബിൾ, യോഗ ഇൻസ്പെക്ടർ ഡോ.കൃഷ്ണേന്ദു, റെജി ജോൺ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button