Koodaranji
കൂടരഞ്ഞിയിൽ അനുമോദനയോഗം സംഘടിപ്പിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ച് ഉപഹാരങ്ങൾ നൽകി. സ്കൂൾ അസി.മാനേജർ ഫാ.ജിതിൻ നരിവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ജോസ്മോൻ മാവറ, സ്കൂൾ പ്രിൻസിപ്പാൾ ബോബി ജോർജ്ജ്, ഹെഡ്മാസ്റ്റർ സജി ജോൺ, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സി.ദീപ്തി, പി.ടി.എ പ്രസിഡന്റ് ജോസ് ഞാവള്ളിൽ, സ്റ്റാഫ് പ്രതിനിധി ഷൈനി അഗസ്റ്റിൻ, അധ്യാപികയായ എൽസമ്മ കെ.സി, വിദ്യാർത്ഥി പ്രതിനിധി ജെർലിറ്റ്സ് ബാബു, സ്റ്റാഫ് സെക്രട്ടറി സി.ബീന ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.







