Kerala

കൊവിഡ് 19; ആരോഗ്യ സര്‍വകലാശാല മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് സര്‍വകലാശാല അറിയിച്ചത്.

വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. അരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള മുഴുവന്‍ ഡോക്ടര്‍മാരെയും പിജി വിദ്യാര്‍ഥികളെയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Related Articles

Leave a Reply

Back to top button