Kerala

കൂപ്പുകുത്തി സ്വര്‍ണ്ണവില; പവന് 29,600 ഗ്രാമിന് 3700

കൊച്ചി: സ്വര്‍ണ്ണ വില വീണ്ടും കൂപ്പുകുത്തി. പവന് ഇപ്പോള്‍ 29,600 രൂപയിലെത്തി നില്‍ക്കുകയാണ്. 3700 രൂപയാണ് ഗ്രാമിന്. ചൊവാഴ്ച ഉച്ചകഴിഞ്ഞ് 29,600 നിലവാരത്തിലേയ്ക്ക് വിലയെത്തിയിരുന്നെങ്കിലും ബുധനാഴ്ച പവന് 480 രൂപകൂടി 30,080 രൂപയിലെത്തിയിരുന്നു. പിന്നാലെയാണ് വീണ്ടും വില ഇടിഞ്ഞ് 29,600 ല്‍ എത്തിയത്.

സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയവര്‍ വിറ്റ് ലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമെന്നാണ് വിവരം. ആഗോള വിപണിയില്‍ ഔണ്‍സിന്റെ വില 1.4ശതമാനം താഴ്ന്ന് 1,465.34 ഡോളറായി. മാര്‍ച്ച് ഒമ്പതിന് പവന്റെ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 32,320 രൂപയില്‍ എത്തിയിരുന്നു.

Related Articles

Leave a Reply

Back to top button