Kodanchery
മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മൺസൂൺ സൈക്ലിങ് സവാരി ജൂലൈ 30ന് നടക്കും

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മൺസൂൺ സൈക്ലിങ് സവാരി ജൂലൈ 30ന് കോഴിക്കോട് നിന്ന് പുലിക്കയത്തേക്കും, അരീക്കോട് നിന്ന് പുലിക്കയത്തേക്കും, കൽപ്പറ്റയിൽ നിന്ന് പുലിക്കയത്തേക്കും നടത്തും. കോഴിക്കോട് നിന്നുള്ള സൈക്ലിംഗ് യാത്ര കോഴിക്കോട് ജില്ലാ കലക്ടർ എ ഗീത ഫ്ലാഗ് ഓഫ് ചെയ്യും. കൽപ്പറ്റയിൽ നിന്നുള്ള സൈക്ലിങ് യാത്ര ടി സിദ്ദിഖ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. അരീക്കോട് നിന്നുള്ള സൈക്ലിംഗ് യാത്ര പി.കെ ബഷീർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.
കോഴിക്കോട് നിന്നും രാവിലെ 6 മണിക്കും, കൽപ്പറ്റയിൽ നിന്നും രാവിലെ 6:30നും, അരീക്കോട് നിന്നും രാവിലെ 7 മണിക്കും ആരംഭിക്കുന്ന സവാരി ഉച്ചയ്ക്ക് 11:00 മണിയോടെ പുലിക്കയത്ത് എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരണം. ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവൽ ആരംഭിക്കുന്നത് ഓഗസ്റ്റ് 4,5,6 തീയതികളിലാണ്.







