World

കളിക്കുന്നതിനിടെ ദുബായിയിൽ മലയാളി വിദ്യാർത്ഥി മരിച്ചു

ദുബായ്: കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പന്ത്രണ്ടാം ക്ലാസുകാരനായ മലയാളി വിദ്യാർത്ഥിക്ക് മരണം. തൃശൂർ നാട്ടിക മംഗലത്തുവീട്ടിൽ ഷാനവാസ്(ഷാജി)ഷക്കീല ദമ്പതികളുടെ മകൻ അഹ്മദ് സിയാദാ(18)ണ് മരിച്ചത്.

ഔവർ ഓൺ സ്‌കൂൾ 12ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സിയാദിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി അൽഖൂസ് ഖബർസ്ഥാനിൽ ഖബറടക്കം നിർവഹിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Related Articles

Leave a Reply

Back to top button