Kodanchery
മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് കയാക്കിങ് ബ്രഷ് സ്ട്രോക്ക്സ് ഓഗസ്റ്റ് 2ന്

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കേരള ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ലയുടെ ആഭിമുഖ്യത്തിൽ കയാക്കിങ് ബ്രഷ് സ്ട്രോക്ക്സ് എന്ന പേരിൽ കോഴിക്കോട്ടെ ചിത്രകാരന്മാർ ക്യാൻവാസിൽ ചിത്രങ്ങൾ വരയ്ക്കും. ഓഗസ്റ്റ് 2ന് പുലിക്കയത്ത് നടക്കുന്ന പരിപാടിയിൽ ജില്ലയിലെ പ്രമുഖ ചിത്രകാരന്മാർ പങ്കെടുക്കും.







