Kodanchery
കണ്ണോത്ത്-ഈങ്ങാപ്പുഴ റോഡില്‍ വിള്ളൽ ഉണ്ടായ ഭാഗത്ത് ടിപ്പർ മറിഞ്ഞ് അപകടം
കോടഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോൾ വിള്ളൽ രൂപപ്പെട്ട കണ്ണോത്ത്-ഈങ്ങാപ്പുഴ റോഡില്‍ വിള്ളൽ ഉണ്ടായ ഭാഗത്ത് ടിപ്പർ മറിഞ്ഞ് അപകടം. വിള്ളൽ ഉണ്ടായിരുന്ന ഭാഗം പൊളിച്ച് റിപ്പയർ ചെയ്യുന്നതിനായി ചെറിയ മിറ്റലുമായി വന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്.
റിപ്പയർ നടക്കുന്ന ഭാഗത്തിന് എതിർവശത്തുള്ള കെട്ടിടിഞ്ഞാണ് ടിപ്പർ അപകടത്തിൽപ്പെട്ടത്. മൂന്ന് വര്‍ഷം കൊണ്ട് പ്രവർത്തി പൂര്‍ത്തീകരിച്ച റോഡ് കഴിഞ്ഞ മാസമാണ് ജനങ്ങൾക്ക് തുറന്നു കൊടുത്തത്. പ്രസ്തുത റോഡിൽ ഒരു മാസത്തിനകം വിള്ളൽ രൂപപ്പെടുകയായിരുന്നു.