Thiruvambady
തിരുവമ്പാടിയിൽ മില്ലറ്റ് മേള നടത്തി

തിരുവമ്പാടി: അൽഫോൻസ കോളേജിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളുടെ സഹകരണത്തോടെ തിരുവമ്പാടിയിൽ മില്ലറ്റ് മേള (ചെറുധാന്യ മേള) സംഘടിപ്പിച്ചു. ജീവിതശൈലീ രോഗങ്ങളിൽ നിന്നും മറ്റു ഒട്ടേറെ ശാരീരികരോഗങ്ങളിൽനിന്നും മരുന്നില്ലാതെ മോചനം നൽകുന്ന ചെറുധാന്യങ്ങളുടെ പ്രാധാന്യം, പോഷക സമൃദ്ധി, ഉത്പാദനം, ഉപയോഗം, മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകളും പ്രദർശനങ്ങളും നടത്തി.
കോളേജ് മാനേജർ ഫാ.സ്കറിയ മങ്ങരയിൽ മേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കെ.വി ചാക്കോ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, അപ്പു കോട്ടയിൽ, ഷീബ മോൾ, ധനപാലൻ ദീപാലയം, സനേഷ്, അനുമോൾ ജോസ് തുടങ്ങിയവർ സംസാരിച്ചു.







