Thiruvambady

കുടിവെള്ള പദ്ധതി പൈപ്പിടൽ; തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം-വാപ്പാട്ട് റോഡ് തകർന്നു

തിരുവമ്പാടി: ജൽ ജീവൻ മിഷൻ കുടിവെള്ളപദ്ധതിയുടെ പൈപ്പിടുന്നതിനായി കുഴിയെടുത്ത തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം-വാപ്പാട്ട് റോഡ് തകർന്നു. പൈപ്പിട്ട് കുഴികൾ മൂടിയെങ്കിലും മതിയായ അസംസ്കൃതവസ്തുക്കൾ ഉപയോഗിക്കാത്തതുമൂലം മഴയിൽ പൊടുന്നനെ തകരുകയായിരുന്നവെന്നാണ് നാട്ടുകാർ പറയുന്നത്.

ഏകദേശം 500 മീറ്റർ ദൈർഘ്യത്തിൽ പലഭാഗങ്ങളിലായി ടാറിങ് അടക്കം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ ആണുള്ളത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ രോഗികളുമായി ഏറെ സാഹസപ്പെട്ടാണ് പോക്കുവരവ് നടത്തുന്നത്. റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

Related Articles

Leave a Reply

Back to top button