മണിപ്പൂർ ഐക്യദാർഡ്യ പ്രാർത്ഥനാ സംഗമം നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലുള്ള പെന്തക്കോസ്ത് ചർച്ചുകളിലെ പാസ്റ്റർമാരുടെ പ്രാർത്ഥനാ ഗ്രൂപ്പായ ഗിൽഗാൽ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന മണിപ്പൂർ ഐക്യദാർഡ്യ പ്രാർത്ഥനാ സംഗമത്തിൽ വിവിധ സഭകളിൽ നിന്നുള്ള വ്യക്തികൾ പങ്കെടുത്ത റാലി കോടഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് ആരംഭിച്ചു. കോടഞ്ചേരി അങ്ങാടിയിൽ നടന്ന പൊതുസമ്മേളനത്തിൽ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ പ്രസിഡണ്ട് പാസ്റ്റർ സജിമോൻ ജേക്കബ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ പാസ്റ്റർ കെ ജെ കുര്യൻ അധ്യക്ഷത വഹിച്ചു.
പാസ്റ്റർമാരായ സെബാസ്റ്റ്യൻ എൻ ജെ, ജേയിംസ് അലക്സാണ്ടർ (ഐ പി സി തിരുവമ്പാടി സെന്റർ മിനിസ്റ്റർ), ഫെലോഷിപ്പ് വൈസ് പ്രസിഡണ്ട് ഷിബു ജോസഫ് എന്നിവർ ഈ കാലഘട്ടത്തിൽ നടക്കുന്ന ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും, ക്രൈസ്തവ ആരാധനാലയങ്ങൾ നശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഭരണകൂട നിയമ സംവിധാനങ്ങൾ ഇടപ്പെട്ട് ക്രൈസ്തവർക്ക് നീതിയും സമാധാനവും നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പാസ്റ്റർ സാം തോമസ് മുഖ്യപ്രഭാഷണം നടത്തി. ഫെലോഷിപ്പിന്റെ സെക്രട്ടറി പാസ്റ്റർ സൽമോൻ പി. തോമസ്സ് നന്ദി അറിയിച്ചു.