Thiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി ഗ്രൗണ്ട് ടെസ്റ്റ് സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ഗ്രൗണ്ട് ടെസ്റ്റ് സംഘടിപ്പിച്ചു. സീനിയർ കുട്ടികൾക്കായി നടത്തിയ ഗ്രൗണ്ട് ടെസ്റ്റിൽ വിജയിക്കുന്നവർക്കാണ് എസ്.പി.സി സർട്ടിഫിക്കറ്റ്, ഗ്രേസ് മാർക്ക് തുടങ്ങിയവ ലഭിക്കുക.

തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ടെസ്റ്റിന് സ്റ്റേഷൻ എസ്.ഐ ഇ.കെ രമ്യ, ദിനോയ് മാത്യു, സ്കൂൾ അധ്യാപകരായ തോമസ്, വിനോജി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളായ 44 വിദ്യാർത്ഥികൾ ടെസ്റ്റിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button