COVID 19Kerala

സംസ്ഥാനത്ത് പുതുതായി 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 64 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പതിനഞ്ച് പേര്‍ക്കുകൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 64 ആയി. കാസര്‍കോട് ജില്ലയില്‍ അഞ്ച്, കണ്ണൂര്‍ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് എന്നിങ്ങനെയാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട് വൈറസ് ബാധ സ്ഥീരീകരിക്കപ്പെട്ട 42 വയസുള്ള സ്ത്രീ അബുദാബിയില്‍നിന്ന് അടുത്തിടെയാണ് കേരളത്തിലെത്തിയത്. കൊടുവള്ളി സ്വദേശിയാണ് യുവതി. ഇവര്‍ ബീച്ച് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.

സംസ്ഥാനത്ത് ഇപ്പോള്‍ വിവിധ ജില്ലകളിലായി 59,295 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങളുള്ള 4035 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവയുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

Related Articles

Leave a Reply

Back to top button