Kodanchery

കോടഞ്ചേരി യങ്ങ് ലയൺസ് സ്പോർടസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ്

കോടഞ്ചേരി: കോടഞ്ചേരി യങ്ങ് ലയൺസ് സ്പോർടസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വി കെ ജോണി വട്ടപ്പാറ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെംബർമാരായ ചിന്ന അശോകൻ, ജെസ്സി പിണക്കാട്ട്, വ്യാപാരി വ്യവസായി ഏകാപന സമിതി പ്രസിഡണ്ട് റോബർട്ട് അറക്കൽ, കെ വി തോമസ്, കെ എസ് ഷാജു എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന മത്സരത്തിൽ എവർഷൈൻ പാഴൂരിനെ പരാജയപ്പെടുത്തി ലൈറ്റനിംഗ് കൊടുവള്ളി ജേതാക്കളായി.നാളെ വൈകിട്ട് അഞ്ചിന് കോസ്മോസ് തിരുവമ്പാടി ,സൗത്ത് കൊടിയത്തൂരുമായി ഏറ്റുമുട്ടും.

Related Articles

Leave a Reply

Back to top button