മുക്കം ടൗൺ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം നടത്തി

മുക്കം : മുക്കം ടൗൺ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും വാർഷിക ജനറൽ ബോഡിയും മുക്കത്തെ പൗരപ്രമുഖനും മുക്കം ഓർഫനേജ് സി. ഇ. ഒ യുമായ വി. അബ്ദുള്ളക്കോയ ഹാജി ഉദ്ഘാടനം ചെയ്തു. റെസിഡൻസ് പരിധിയിലെ എസ് എസ് എൽ സി, പ്ലസ് ടൂ വിജയികളെയും വിവിധ മേഖലകളിൽ മികവ് നേടിയവരെയും ചടങ്ങിൽ ആദരിച്ചു.
പ്രസിഡന്റ് എം. കെ. സിദ്ദീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഉണ്ണിനാരായണൻ പെരളിയിൽ, ട്രഷറർ ഗോകുലൻ മാസ്റ്റർ, രതീഷ് ചോലക്കൽ, ലൈല നാഫിയ എന്നിവർ സംസാരിച്ചു. പൂക്കളമത്സരം, വടംവലി കുട്ടികളുടെയും, സ്ത്രീകളുടെയും ഉൾപ്പെടെ വിവിധ കലാമത്സരങ്ങൾ, റെസിഡൻസ് അംഗവും യുവ കലാകാരനുമായ രതീഷ് ചോലക്കൽ നേതൃത്വം നൽകുന്ന “ഡ്രീം വോയിസ് മുക്കം “അവതരിപ്പിച്ച സംഗീത വിരുന്ന് എന്നിവ ആഘോഷത്തിന് പൊലിമ നൽകി. ജോഷി തോമസ്, വി. സി. മോഹനൻ, കെ. എം. മോഹനൻ, ഹബീബ് റഹ്മാൻ പ്രൊഫൈൽ, ഹരിദാസൻ വണ്ടൂർ, പ്രേംനാദ്, സന്തോഷ്, അനൂപ്, വഹാബ് കളരിക്കൽ എന്നിവർ നേതൃത്വം നൽകി.






