Kodanchery
കോഴിക്കോട് റവന്യൂ ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ താമരശ്ശേരി സബ് ജില്ല ഓവറോൾ ചാമ്പ്യന്മാർ

കോടഞ്ചേരി : കോടഞ്ചേരിയിൽ വെച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ താമരശ്ശേരി സബ് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ജൂനിയർ, സീനിയർ, സബ് ജൂനിയിർ വിഭാഗത്തിലാണ് താമരശ്ശേരി സബ് ജില്ല ചാമ്പ്യന്മാരായത്.
36 ടീമുകൾ പങ്കെടുത്ത മത്സരത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി സെന്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ നിർവഹിച്ചു. ഫൈനലിൽ സബ് ജൂനിയർ വിഭാഗത്തിൽ താമരശ്ശേരി പേരാമ്പ്രയെയും ജൂനിയർ വിഭാഗത്തിൽ താമരശ്ശേരി കൊടുവള്ളിയെയും സീനിയർ വിഭാഗത്തിൽ താമരശ്ശേരി മുക്കത്തെയുമാണ് പരാജയപ്പെടുത്തിയത്.







