Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 300 ക്ഷീര കർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 300 ക്ഷീര കർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു.

2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി മൂന്ന് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചദ്രൻ കരിമ്പിൽ, മഞ്ജു ഷിബിൻ, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, കെ മുഹമ്മദലി, കെ.ഡി ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button