Kodanchery
കോടഞ്ചേരിയിൽ സ്വാശ്രയ സംഘങ്ങൾക്കുള്ള സബ്സിഡി തുക വിതരണം ചെയ്തു

കോടഞ്ചേരി : കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ 2021-22 സാമ്പത്തിക വർഷം മികച്ച പ്രവർത്തനങ്ങൾ നടത്തിയ ബാങ്കിന്റെ സ്വാശ്രയ സംഘങ്ങൾക്ക് കേരള സർക്കാരിന്റെ പ്ലാൻ ഫണ്ട് പദ്ധതിയിൽ വകയിരുത്തി ലഭിച്ച സബ്‌സിഡി തുക സംഘങ്ങൾക്ക് വിതരണം ചെയ്തു.
വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത് നെല്ലിപ്പൊയിൽ ജ്യോതി സ്വാശ്രയ സംഘത്തിന് നൽകി നിർവഹിച്ചു. ബാങ്ക് സെക്രട്ടറി വിപിൻ ലാൽ, എസ് എച്ച് ജി കോഡിനേറ്റർ റെജി റ്റി.എസ് എന്നിവർ സംസാരിച്ചു