Mukkam
മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച എൻ.എസ്.എസ് യൂണിറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ഗവാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.കെ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൊളൻറിയർമാർക്കുള്ള ഡയറി, ബാഡ്ജ് എന്നിവ നഗരസഭാ കൗൺസിലർ അശ്വതി സനൂജ് വിതരണം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സി.പി ജംഷീന, എൻ.എസ്.എസ് മാവൂർ ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സില്ലി ബി കൃഷ്ണൻ, പ്രധാനാധ്യാപകൻ മനോജ് ചെറിയമഠത്തിൽ, എൻ.എസ്.എസ് വൊളൻറിയർമാരായ ഷിഫാ ഷെറിൻ, മുഹമ്മദ് അനുനഹാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ.കെ സ്വപ്ന തുടങ്ങിയവർ സംസാരിച്ചു.







