Mukkam
മുക്കത്ത് ബഹുജന റാലിയും പൊതു സമ്മേളനവും നടത്തി

മുക്കം: ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുക്കം ടൗണിൽ ബഹുജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. മുക്കം പൗരാവലി സംഘടിപ്പിച്ച റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. മുക്കം പാലത്തിനടുത്തുനിന്നും ആരംഭിച്ച പ്രകടനം അഭിലാഷ് ജംഗ്ഷൻ വഴി എസ്.കെ പാർക്കിൽ സമാപിച്ചു.
പൊതു സമ്മേളനം സാംസ്കാരിക-മാധ്യമ പ്രവർത്തകനായ എ.പി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചാലൂളി അബു അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസ കൗൺസിലർ ഗഫൂർ കല്ലുരുട്ടി, പ്രൊഫ.പി.കെ ഷബീബ്, ഇ.എൻ നദീറ, ശംസുദ്ദീൻ ചെറുവാടി, ഇംതിഹാസ് തിരുവമ്പാടി, വി.പി ഷൗക്കത്തലി, ഗോൾഡൻ ബഷീർ തുടങ്ങിയവർ സംസാരിച്ചു.







