Puthuppady
പുതുപ്പാടി മുപ്പതേക്രയിൽ വനിതാ ലീഗ് ചുവട് സംഗമം സംഘടിപ്പിച്ചു

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മുപ്പതേക്രയിൽ വനിതാ ലീഗ് ചുവട് സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് വനിതകൾ പരിപാടിയിൽ സംബന്ധിച്ചു. പ്രസിഡന്റ് ഷെറീന എരഞ്ഞോണ അധ്യക്ഷത വഹിച്ച പരിപാടി തിരുവമ്പാടി നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ആയിഷ ബീവി ഉദ്ഘാടനം നിർവഹിച്ചു.
എ.കെ അബ്ബാസ് താമരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മോട്ടിവേഷൻ ട്രൈനെർ ആമിനക്കുട്ടി സ്ത്രീകൾക്കുള്ള പ്രത്യേക ക്ളാസിന് നേതൃത്വം നൽകി. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ ഷമീർ അടിവാരത്തിന് വനിതാ ലീഗ് കമ്മറ്റിയുടെ സ്നേഹോപഹാരം കെ മജീദ് ഹാജി കണലാട് കൈമാറി.







