Puthuppady

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും പലസ്തീൻ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു

പുതുപ്പാടി: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനചരണത്തോടനുബന്ധിച്ച് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് കെ.പി.സി.സി അംഗം പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. ഈങ്ങാപ്പുഴയിൽ നടന്ന പൊതു സമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് അന്നമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യാതിഥിയായി.

യു.ഡി.എഫ് കൺവീനർ ബിജു, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.സി മാത്യു, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സന്തോഷ്, നവാസ് ഈർപ്പോണ, കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡണ്ട് ദേവസ്യ, ജനറൽ സെക്രട്ടറി കമറൂദ്ദീൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ എൻ.ജി ബാബു, രതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്, സലിം മറ്റത്തിൽ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് നാസർ, ഗഫൂർ, ജോർജ്ജ്, റഷീദ്, റിയാസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജാസിൽ എം.കെ, പഞ്ചായത്ത് അംഗങ്ങളായ ബിജു, അമൽ രാജ്, കർഷക കോൺഗ്രസ് പ്രസിഡണ്ട് സണ്ണി, സജീവൻ, കുമാരൻ, വിജീഷ്, അസീസ്, ഷാജി, സലീം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button