Koodaranji

നായാടംപൊയിലിൽ ശുചീകരണ യജ്ഞം നടത്തി എൻ.എസ്.എസ് വിദ്യാർഥികൾ

കൂടരഞ്ഞി: കക്കാടംപൊയിൽ നായാടംപൊയിൽ, കുരിശുമല പ്രദേശങ്ങളെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കി നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ. സ്കൂൾ പ്രിൻസിപ്പൽ എം.കെ ഹസീലയുടെ നേതൃത്വത്തിൽ 50 വൊളന്റിയർമാർ പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും ശേഖരിച്ച് കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് ഹരിതകർമ സേനയ്ക്ക് കൈമാറി.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എ അജാസ്, അധ്യാപകരായ കെ.ജി അയ്യൂബ്, അഷ്‌റഫ് പറമ്പാടൻ, മുഹമ്മദ് റിയാസ്, വൊളന്റിയർ ലീഡർമാരായ അബിൻ, അതുൽ, ഹാരിസ്, ഷൗക്കത്ത് എന്നിവർ യജ്ഞത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button