Karassery
ആനയാംകുന്ന് അങ്ങാടിയിൽ ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ആനയാംകുന്ന് അങ്ങാടിയിൽ ജെബി മേത്തർ എം.പി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവഹിച്ചു.
വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സത്യൻ മുണ്ടയിൽ, സമാൻ ചാലൂളി, സലാം തേക്കുംകുറ്റി, കെ.പി ചെറിയ നാഗൻ, പി.കെ ശംസുദ്ധീൻ, കെ കൃഷ്ണദാസൻ, എം.സി സുബ്ഹാൻ ബാബു, സാദിഖ് കുറ്റിപറമ്പ് തുടങ്ങിയവർ പങ്കെടുത്തു.