Kodanchery
ലോക എയ്ഡ്സ് ദിനാചരണം 2023; പോസ്റ്റർ /ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും ദിശ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ലോക എയ്ഡ്സ് ദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ബോധവത്കരണ യജ്ഞം ഒന്നാം ഘട്ടം സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കുള്ള ക്വിസ് – പോസ്റ്റർ മത്സരങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
ദിശ പ്രസിഡന്റ് പ്രകാശ് പീറ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപെഴ്സൺ സിബി ചിരണ്ടായത്ത് മുഖ്യപ്രഭാഷണം നടത്തി. ക്വിസ് മാസ്റ്റർ ഡോ.അരുൺ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്ന അശോകൻ, പഞ്ചായത്ത് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, സിസ്റ്റർ കുസുമം, ലില്ലി, ഷിജി കെ.ജെ, സിസ്റ്റർ റോസ് മരിയ, ജോയി കരിമഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.