Koodaranji

റോഡിൻറെ കാനകൾ വൃത്തിയാക്കി മാതൃകയായി; ശ്രേയസ് മഴവില്ല് സ്വാശ്രയ സംഘം

കൂടരഞ്ഞി: തൊണ്ടൂർകണ്ടി ശ്രേയസ് മഴവില്ല് സ്വാശ്രയ സംഘത്തിൻറെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി തൊണ്ടൂർകണ്ടി റോഡിൻറെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി റോഡിൻറെ കാനകൾ വൃത്തിയാക്കി.

ദീപാവലി ദിനത്തിലാണ് സംഘത്തിലെ മുഴുവൻ മെമ്പർമാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ശുചീകരണ പ്രവർത്തി നടത്തിയത്. പരിപാടി വാർഡ് മെമ്പർ റോസിലി ടീച്ചർ ഉദ്ഘാടനം ചെയ്തു.

സജി പുളിക്കകണ്ടത്തിൽ, റോയി ആക്കൽ, ബാബു ചൊവ്വാറ്റുകുന്നേൽ, രാജു പുഞ്ചത്തറപ്പിൽ, സാബു കളരിക്കാട്ട്, ജോബിന്‍സ് മുണ്ടക്കൽ,അനീഷ് മംഗലത്തിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button