Koodaranji

കൂടരഞ്ഞി സ്വയംസഹായ സംഘം മെമന്റോ നല്കി ആദരിച്ചു

കൂടരഞ്ഞി : കേരള കോ ഓപറേറ്റിവ് എംപ്ലോയീസ് സെന്റർ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ട ബിജി ജിനേഷിനെ കൂടരഞ്ഞി സ്വയംസഹായ സംഘം മെമന്റോ നല്കി ആദരിച്ചു. കൂടരഞ്ഞി റൂറൽ ഹൗസിംഗ് സൊസൈറ്റി ജീവനക്കാരിയായ ബിജി ജിനേഷിന്റെ പ്രവർത്തന മികവിന്റേതാണ് ഈ അംഗീകാരമെന്ന് കൂടരഞ്ഞി സ്വയം സഹായ സംഘത്തിന്റെ ഓഫീസിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ ബിജിക്ക് മെമന്റോ നല്കി കൊണ്ട് സംഘം പ്രസിഡണ്ട് റോയി ആക്കേൽ പറഞ്ഞു.

സെക്രട്ടറി ജിനേഷ് തെക്കനാട്ട് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഷാജി പ്ലാത്തോട്ടത്തിൽ, രാജൻ, ബിനുമുണ്ടാട്ടിൽ, റോയി ഇടശ്ശേരി, ജിബി കളമ്പുകാട്ട്, ജോയി കിഴക്കേക്കര, സന്തോഷ് വർഗീസ്, ഷാജി നെടും കൊമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ ജോയി കിഴക്കേമുറിയിൽ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button