Kerala

കൊവിഡ്; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 265 പേരില്‍ 191 പേര്‍ വിദേശത്ത് നിന്നെത്തിയ മലയാളികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 265 പേരില്‍ 191 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴ് വിദേശികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സമ്പര്‍ക്കം മൂലം 67 പേര്‍ക്കാണ് രോഗം പിടിപെട്ടത്. അതെസമയം 26 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ നാല് വിദേശികളും ഉള്‍പ്പെടുന്നു. ഇന്ന് രണ്ട് പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും ഓരോ ആളുടെ വീതം രോഗം ഭേദമായി.

അതിനിടെ ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത ആകെ കൊവിഡ് ബാധിച്ചവരുടെ എണ്മം 265 ആയി.

Related Articles

Leave a Reply

Back to top button