Mukkam
വിവാഹദിനം കടന്നുപോയി, രോഗപ്രതിരോധ ശ്രമങ്ങൾക്കിടെ

മുക്കം∙ ഡോ. ഷിഫ എം.മുഹമ്മദിന്റെ വിവാഹം നടക്കേണ്ട ദിവസമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലായിരുന്നു കഴിഞ്ഞദിവസവും ഡോ. ഷിഫ. മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലാണ് ഡ്യൂട്ടി.
കാരശ്ശേരി പഞ്ചായത്തിലെ കാരമൂല സ്വദേശിനിയാണ് ഹൗസ് സർജനായ ഡോ.ഷിഫ എം. മുഹമ്മദ്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് കല്യാണം മാറ്റിവച്ചത്.
എൽഡിഎഫ് ജില്ലാ കൺവീനറും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ മുക്കം മുഹമ്മദിന്റെയും അധ്യാപികയായ സുബൈദയുടെയും മകളാണ് ഷിഫ. എൻഐടിക്ക് സമീപം വലിയപൊയിൽ സാലിബ് ഖാന്റെയും സൗദാബിയുടെയും മകനും വ്യവസായിയുമായ അനസ് മുഹമ്മദാണ് വരൻ.
FROM ONMANORAMA…
Read more at: https://www.manoramaonline.com/district-news/kozhikode/2020/03/31/kozhikode-doctor-fifa.html







