Mukkam
നവകേരള സദസ്; മുക്കത്ത് 20000 പേർക്കുള്ള പന്തലൊരുങ്ങും

മുക്കം: നവകേരള നിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസിനായി 20000 പേർക്ക് ഇരിക്കാവുന്ന പന്തലൊരുങ്ങും. മുക്കം ഓർഫനേജ് ക്യാമ്പസിലെ ഒ.എസ്.എ ഓഡിറ്റോറിയം പരിസരമാണ് വേദി.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള വിശാലമായ വേദിയുടെയും പന്തലിന്റേയും പ്രവ്യത്തി ആരംഭിച്ചു. പന്തലിന്റെ കാൽനാട്ടു കർമം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു.
സംഘാടക സമിതി ഭാരവാഹികൾ, ജനപ്രതിനിധികൾ, സബ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.







