
കോഴിക്കോട്: ഡൽഹിയിലെ തബ്ലീഗി ജമാഅത്ത് മർക്കസിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഒരാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 22-ന് നവയുഗ് എക്സ്പ്രസിൽ കോഴിക്കോട് എത്തിയ ആളുടെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്. ഡൽഹിയിലെ നിസാമുദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം, 20-03-2020ന് ഡൽഹി നിസാമുദീനിൽ നിന്ന് ഉച്ചക്ക് 2.45-നുള്ള നവയുഗ് എക്സ്പ്രസിൽ (16688) എസ്.4 കോച്ചിൽ യാത്ര ചെയ്ത്, 22-03-2020 ന് വൈകുന്നേരം 6.30 ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. തുടർന്ന് കൂടെ യാത്ര ചെയ്ത സഹയാത്രികന്റെ സുഹൃത്തിന്റെ വാഹനത്തിൽ പയ്യാനക്കൽ അൽ ഫലാഹ് മസ്ജിദിൽ എത്തി. നിസ്കാരത്തിനുംവിശ്രമത്തിനും ശേഷം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രെയിനിലെ മറ്റൊരു സഹയാത്രികനോടൊപ്പം 23-03-2020ന് പുലർച്ചെ 1.30ന് വീട്ടിലേക്ക് പുറപ്പെട്ടു. യാത്രാമദ്ധ്യേ വീടിന് അടുത്തുള്ള നിസ്കാരമുറിയിൽ നിന്ന്രാവിലത്തെ നിസ്കാരത്തിന് ശേഷം 6.30 ഓടെ വീട്ടിൽ എത്തി. 03.04.2020 ലെ പരിശോധനയ്ക്കുശേഷം ചെറിയ രീതിയിൽ രോഗലക്ഷണങ്ങൾ കണ്ടതിനാൽ ആംബുലൻസിൽ ഉച്ചക്ക് 3.30 ഓടെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു







