Koodaranji

കോവിഡ് -19 കൂടരഞ്ഞിയിൽ അവലോകന യോഗം ചേർന്നു

കൂടരഞ്ഞി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർന്ന് സ്വീകരിക്കെണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

കോറോണ വ്യാപനം തടയുന്നതിൽ കൂടരഞ്ഞി പ്രൈമറി ഹെൽത്ത് സെന്റർ നടപ്പാക്കുന്ന പ്രവർത്തനങ്ങളും ഗ്രാമ പഞ്ചായത്ത് കമ്മ്യുണിറ്റി കിച്ചൻ പ്രവർത്തനവും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതായി യോഗം വിലയിരുത്തി.

മലയോര മേഖലകളിൽ വേനൽമഴ പെയ്തതിനെ തുടർന്ന് ഡെങ്കിപ്പനി പടരാനുള്ള സാഹചര്യം മുന്നിൽ കണ്ട് ട്രൈബൽ കോളനികളിലും,ആരോഗ്യ വകുപ്പ് ഹോട്ട് സ്പോട്ടായി കണക്കാക്കുന്ന പ്രദേശങ്ങളിലും നാളെ മുതൽ ബോധവൽക്കരണവും ശുചികരണ പ്രവർത്തനങ്ങളും നടത്തുന്നതിനും യോഗം തീരുമാനിച്ചു.

തിരുവമ്പാടി പൊലിസ് സർക്കിൾ ഇൻസ്പെക്ടർ ഷാജു ജോസഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു, അസി.സെക്രട്ടറി അജിത്ത് പി.എസ്, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button