മുക്കം ഫയർഫോഴ്സ് മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകി

തിരുവമ്പാടി: ലോക ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവമ്പാടി ചവലപ്പാറ സ്വദേശിനിക്ക് മരുന്ന് കിട്ടാതെ ബുദ്ധിമുട്ടുന്നത് അറിഞ്ഞ അയൽവാസി പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും, പഞ്ചായത്ത് ഉടൻതന്നെ ഫയർഫോഴ്സിന്റെ ലോക്ക് ഡൗൺ സഹായ ഹെൽപ്പ് ലൈനിൽ വിവരമറിയിക്കുകയും ചെയ്തു, മണിക്കൂറുകൾക്കകം മരുന്നുമായി മുക്കം ഫയർഫോഴ്സിനെ പ്രതിനിധി ഓടിയെത്തുകയും, ഉടൻതന്നെ മരുന്ന് ചവലപ്പാറ സ്വദേശിനിക്ക് കൈമാറുകയും ചെയ്തു.
ഏകദേശം 3500 രൂപയോളം വിലവരുന്ന മരുന്നാണ് സൗജന്യമായി എത്തിച്ച് നൽകിയത്, മരുന്നു കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് ഫയർഫോഴ്സിന്റെ ഈ സേവനം വലിയൊരു ആശ്വാസമാണ്.
മുക്കം ഫയർ ഫോഴ്സിലെ ജയപ്രകാശ് സാറിന്റെ നേതൃത്വത്തിലാണ് മരുന്നുകൾ കൊണ്ടുവരുവാനുള്ള നടപടികൾ സ്വീകരിച്ചത്.
മരുന്നു കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഇത്ര പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല എന്നും ചവലപ്പാറ സ്വദേശിനി പറഞ്ഞു.
പ്രസിഡന്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ഗീത വിനോദ്, തുടങ്ങിയവർ രോഗിക്ക് മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകിയ ടീമിൽ ഉണ്ടായിരുന്നു






