Pullurampara

എസ് എസ് എൽ സി പരീക്ഷയിൽ ചരിത്ര വിജയം നേടിയ പുല്ലുരാംപാറ ഹൈ സ്കൂളിലെ കുട്ടികളെയും സ്റ്റാഫിനെയും അഭിനന്ദിച്ചു

പുല്ലുരാംപാറ : എസ് എസ് എൽ സി പരീക്ഷയിൽ ചരിത്ര വിജയം നേടിയ പുല്ലുരാംപാറ ഹൈ സ്കൂളിലെ കുട്ടികളെയും സ്റ്റാഫിനെയും അഭിനന്ദിച്ചു ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമാർന്ന വിജയമാണ് സ്കൂളിന് നേടാനായത്. 183 കുട്ടികൾ ഈ വർഷം പരീക്ഷ എഴുതിയതിൽ 57കുട്ടികൾ ഫുൾ എ പ്ലസ് നേടി. തുടർച്ചയായ 13 -മത് തവണയും പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ചു കൊണ്ട് പുല്ലൂരാംപാറ ഹൈ സ്കൂൾ മലയോര മേഖലയുടെ അഭിമാനമായിരിക്കുകയാണ്.

താമരശ്ശേരി കോർപ്പറേറ്റിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ വിദ്യാർത്ഥികളെയും സ്റ്റാഫിനെയും മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ബാബു കളത്തൂർ, വാർഡ് മെമ്പർ മേഴ്‌സി പുളിക്കാട്ട്, പി ടി എ പ്രസിഡന്റ്‌ വിൽ‌സൺ താഴത്തുപറമ്പിൽ, പ്രൻസിപ്പൽ ആന്റണി കെ ജെ, പ്രധാനാധ്യാപകർ ജോളി ഉണ്ണിയേപ്പിള്ളിൽ, സിബി കുര്യാക്കോസ്, സിജോ മാളോല, തുടങ്ങിയവർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button