Kodiyathur

എസ്.എസ്.എൽ.സി പരീക്ഷ ഫലം; ചരിത്ര നേട്ടത്തിൽ പി.ടി.എം. ഹയർ സെക്കണ്ടറി സ്കൂൾ

കൊടിയത്തൂർ: എസ്.എസ്.എൽ.സി പരീക്ഷ ഫലം വന്നപ്പോൾ ചരിത്ര നേട്ടത്താൽ ശ്രദ്ദേയമാവുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ.

സ്കൂളിൻ്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ എണ്ണമായ 877 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ഒപ്പം 210 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.ഇത് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടിയ എണ്ണമാണ്.

ചരിത്രനേട്ടത്തിൽ പങ്കാളികളായവരെ പി.ടി.എം മാനേജിംഗ് കമ്മറ്റി ഇ.എംഇഎ പ്രസിഡൻ്റ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറി പി.കെ ബഷീർ എം.എൽ.എ മാനേജർ ബാലത്തിൽ ബാപ്പു, ഹെഡ്മാസ്റ്റർ ജി. സുധീർ, പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ എന്നിവർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button