Kodanchery
നെല്ലിപ്പൊയിൽ അങ്ങാടിയും പരിസരവും ശുചീകരിച്ചു

നെല്ലിപ്പൊയിൽ: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മെയ് 7 മുതൽ പതിമൂന്നാം തീയതി വരെ നടത്തപ്പെടുന്ന മഴക്കാലപൂർവ്വ ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി നടത്തിവരുന്ന ഡെങ്കുപ്പനി പകർച്ചവ്യാധിയെ ചെറുക്കാൻ ഓയിസ്ക നെല്ലിപ്പൊയിൽ ചാപ്റ്ററും, നെല്ലിപ്പൊയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി നെല്ലിപ്പൊയിൽ അങ്ങാടിയും പരിസരവും ശുചീകരിച്ചു.
ഓയിസ്ക പ്രസിഡൻ്റ് വിൽസൺ തറപ്പേൽ പഞ്ചായത്ത് മെമ്പർമാർ ആയ റോസമ്മ കയത്തുങ്കൽ, സൂസൻ കോഴപ്ലക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് തോമസ് മൂലേപറമ്പിൽ എന്നിവർ ചേർന്ന പ്രവർത്തി ഉദ്ഘാടനം ചെയ്തു.
ഓയിസ്ക സെക്രട്ടറി ഷാജി പൊരിയത്ത്, ട്രഷറർ ജോയി എമ്പ്രയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ മനോജ്, സാബു അവണ്ണൂർ, സണ്ണി തടത്തേൽ, പോൾസൺ അറയ്ക്കൽ, ആരോഗ്യ വകുപ്പ് പ്രവർത്തകർ, ഹരിത കർമ്മ പ്രവർത്തകർ എന്നിവർ നേതൃത്വം നല്കി.







