Thiruvambady

ലോക് ഡൗണിൽ പാവങ്ങൾക്ക് കോൺഗ്രസിൻ്റെ ഒരു കൈതാങ്ങ്.

തിരുവമ്പാടി: കോവിഡ് 19 വൈറസ് സമൂഹ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗൺ ചെയ്തതിൻ്റെ ഫലമായി തൊഴിലവസരം നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിലായ പട്ടിക ജാതി കുടുംബങ്ങൾക്ക് തിരുവമ്പാടി പഞ്ചായത്തിലെ അത്തിപ്പാറ തമ്പലമണ്ണ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.

“ലോക്ക് ഡൗൺ റിലീഫ് കിറ്റ് ” വിതരണം കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തു മെമ്പർ ഏലിയാമ്മ ജോർജ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടോമി കൊന്നക്കൽ, പഞ്ചായത്ത് അംഗം ടി.ജെ കുര്യാച്ചൻ, ബൂത്ത് പ്രസിഡൻ്റ് രാമചന്ദ്രൻ കരിമ്പിൽ, സുജാത വേലായുധൻ, രാജൻ കാവിൽപുറായിൽ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button