Mukkam

മോണ്ടി കിഡ്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു.

മുക്കം : ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലണ്ടൻ ടീച്ചർ ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കീഴിലുള്ള മോണ്ടി കിഡ്‌സ് സ്കൂൾ മുക്കത്ത് ആരംഭിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബുവിൻ്റെ അധ്യക്ഷതയിൽ ലിൻ്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

അഡ്വ ചാന്തിനി, എ.എം. ജമീല ടീച്ചർ, ഡോ: വി. മുഹമ്മദ്, വി കുഞ്ഞൻ മാസ്റ്റർ കല്ലുരുട്ടി, എ.പി മുരളീധരൻ, മുക്കം വിജയൻ, സുബൈർ നെപ്പിക്കാപ്പറമ്പ്, എൽസി മാത്യം, എം.ഷിനു, സിദ്ധീഖ്, മെഹ്ജബിൻ നവാസ്, രഞ്ചു ഷിനു, സജ്ന ആസാദ്, സമിത സുഭാഷ്, ഷൈനി മാത്യു എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button