Thiruvambady
തിരുവമ്പാടി ഇൻഫർ ജീസസ് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഇൻഫർ ജീസസ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ എ.പി മുരളീധരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോളി സി.എം.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് മുക്കം ലോക്കൽ അസോസിയേഷൻ സെക്രട്ടറി സിസ്റ്റർ മരിയ സി.എം.സി, സ്റ്റാഫ് സെക്രട്ടറി ജിനു പി.വി, സ്കൗട്ട് മാസ്റ്റർ ജീൻസ് മാത്യു, കുമാരി ആയിന സന്തോഷ്, കുമാരി ഷാരോൺ റോസ് ജോഷി എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ സി.എം.സി. സ്വാഗതവും കുമാരി ഇവ ആൽഫി ജോസ് നന്ദിയും പറഞ്ഞു.