Thiruvambady
മുതിർന്ന സാഹിത്യനിരൂപകൻ കെ.പി. ശങ്കരനെ സാംസ്കാരിക കൂട്ടായ്മ ആദരിച്ചു
തിരുവമ്പാടി : മുതിർന്ന സാഹിത്യനിരൂപകൻ കെ.പി. ശങ്കരനെ സാംസ്കാരിക കൂട്ടായ്മ ആദരിച്ചു. സാംസ്കാരികപ്രവർത്തക ജോയ്‌സി എബ്രഹാം പൊന്നാടയണിച്ചു. അവരുടെ കവിതാസമാഹരമായ ‘ഡ്രോസിറ സങ്കീർത്തനങ്ങൾ’ വിജീഷ് പരവരി ശ്രുതി സുബ്രഹ്മണ്യന് നൽകി പ്രകാശനം ചെയ്തു.
റോബി തോമസ്, ഫാ. തോമസ് നാഗപറമ്പിൽ, ദേവമിത്ര, വിപിൻ എം. സെബാസ്റ്റ്യൻ, എ.വി. സുധാകരൻ, ജോളി ജോസഫ്, സി.ഡി. വർക്കി എന്നിവർ സംസാരിച്ചു.