Thiruvambady
കൂമ്പാറ ഫാത്തിമാബി ഹയർസെക്കൻഡറി സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവമ്പാടി : കൂടരഞ്ഞി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ. അബ്ദുൽ നാസിർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വിൽസൺ പുല്ലുവേലിൽ അധ്യക്ഷനായി.
തിരുവമ്പാടി എസ്.ഐ. കെ. ശശീന്ദ്രൻ ക്ലാസെടുത്തു. സുമി പി. മാത്തച്ചൻ, എ.എം. ബിന്ദുകുമാരി, ഡോ. കെ.കെ. അഷ്റഫ്, ഡോ. കെ. നാസർ, മുഹമ്മദ് സുബിൻ, വി.കെ. അബ്ദുൽ സലാം, യഹിയ, കെ. അബ്ദുൽ നാസർ, പി.പി. സജിൽ, സി.കെ. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.







