COVID 19Thiruvambady

ഐസലേഷനിലായിരുന്ന തിരുവമ്പാടി സ്വദേശിയെ ഡിസ്ചാർജ് ചെയ്തു.

തിരുവമ്പാടി: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് സംശയിച്ച് ഐസലേഷനിലാക്കിയിരുന്ന തിരുവമ്പാടി യു സി മുക്ക് സ്വദേശിയെയാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനാൽ ഡിസ്ചാർജ് ചെയ്തത്.

രോഗലക്ഷണങ്ങളില്ലായിരുന്നുവെങ്കിലും മാർച്ച് 16 – ന് ഡൽഹി സന്ദർശിച്ചു മടങ്ങിവന്നതിനാൽ ഒരു മുൻകരുതൽ എന്ന നിലയിലാണ് ഇദ്ദേഹത്തെ ഐസലേഷനിലാക്കിയിരുന്നത്.

കഴിഞ്ഞ ദിവസം ഈ വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ ഐസലേഷനിലാക്കിയ വ്യക്തിയുടെ പേര് പ്രസിദ്ധീകരിക്കാനിടയായതിൽ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നു

Related Articles

Leave a Reply

Back to top button