Kerala

ഇന്നും ആശ്വാസം; സംസ്ഥാനത്ത് ഇന്ന് 19 പേര്‍ രോഗമുക്തി നേടി; രോഗം ഭേദമായവരുടെ എണ്ണം 198 ആയി ഉയര്‍ന്നു

തിരുവനന്തപുരം; സംസ്ഥാനത്തിന് ഇന്നും ആശ്വാസം. സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായി. ഇതോടെ രോഗമുക്തി നേടുന്നവരുടെ എണ്ണം 198 ആയി വര്‍ധിച്ചു. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കാസര്‍കോട് 12, പത്തനംതിട്ട മൂന്ന്, തൃശ്ശൂര്‍ മൂന്ന്, കണ്ണൂര്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. നിലവില്‍ 178 പേരാണ് ചികിത്സയിലുള്ളത്. അതിനിടെ ഇന്ന് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.കണ്ണൂര്‍ രണ്ട്, പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 378 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നു വന്നയാളാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആകെ 112183 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 111468 പേര്‍ വീട്ടിലും 715 പേര്‍ ആശുപത്രിയിലുമാണ്. 86 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15683 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 14829 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button