Mukkam
ഡിജി കേരളം പദ്ധതി; സർവേ പ്രവർത്തനങ്ങൾക്ക് മുക്കത്ത് തുടക്കം

മുക്കം : കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഡിജി കേരളം പദ്ധതിയുടെ ഭാഗമായ സർവേപ്രവർത്തനങ്ങൾക്ക് മുക്കം നഗരസഭയിൽ തുടക്കമായി. 14-നും 65 ഇടയിൽ പ്രായമുള്ള മുഴുവൻപേർക്കും സർക്കാർസേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാനും ഓൺലൈൻ പണമിടപാടുകൾ, സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ളവ ഓൺലൈനിൽ ലഭ്യമാക്കുന്നതിന് അവബോധം നൽകാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സർവേ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ അധ്യക്ഷനായി. വാർഡ് കൗൺസിലർമാരായ അശ്വതി സനൂജ്, എം.ടി. വേണുഗോപാലൻ, ബിന്ദു, നഗരസഭാ സെക്രട്ടറി സുരേഷ് ബാബു, നോഡൽ ഓഫീസർ പ്രജിത്, ബ്ലോക്ക് കോഡിനേറ്റർ നീതു, നോഡൽ പ്രേരക് സുജന്ത, പ്രേരക് ജീജ, എസ്.സി. പ്രൊമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.







