Mukkam

രക്ഷാപ്രവർത്തകർക്ക് അഗ്നിരക്ഷാസേനയുടെ ആദരം

മുക്കം : ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷിക്കാൻ അഗ്നിരക്ഷാസേനയ്ക്കൊപ്പം പ്രവർത്തിച്ചവരെ മുക്കം അഗ്നിരക്ഷാസേന ആദരിച്ചു. സ്ത്രീ ഒഴുകിപ്പോവുന്നതുകണ്ട് വിവരംനൽകിയ കൊടിയങ്ങൽ പ്രിയ, രക്ഷാപ്രവർത്തനത്തിനായി പുഴയിലിറങ്ങിയ ചൂരക്കാട് അഫ്നാസ്, സജീർ, ഓട്ടോഡ്രൈവർ ദിലീപ് എന്നിവരെയാണ് ആദരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് അഗ്നിരക്ഷാനിലയത്തിൽനടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ പൊന്നാടയണിയിച്ചു. തിങ്കളാഴ്ചയാണ് തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശി താഴത്തുവീട്ടിൽ മാധവി കുളിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെട്ടത്. സീനിയർ ഫയർ ഓഫീസർ സി. മനോജ്, ഫയർ സർവീസ് സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ ആദരിക്കൽച്ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button